കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ കലോത്സവം സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ കെ.പി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ, ഹസനത്ത് സി എ ഒ ഡോ. താജുദ്ധീൻ വാഫി, മാനേജ്മെന്റ് കമ്മിറ്റി മെമ്പർമാരായ എ ടി മുസ്തഫ ഹാജി, മായിൻ മാസ്റ്റർ, ഖാലിദ് ഹാജി, അദ്ധ്യാപകരായ മേഘ രാമചന്ദ്രൻ, റുബീന, ആബിദ, സിന്ധു തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ സുനിത രാജീവ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രശ്മി ടീച്ചർ നന്ദിയും പറഞ്ഞു.
