കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 'ഓണശ്രീ 2025' സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു.
കെ.ബാലസുബ്രഹ്മണ്യൻ, എം.അബ്ദുൽ അസീസ്, ശ്രീധരൻ സംഘമിത്ര, ശിവദാസൻ, ഇ.പി ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ മാസ്റ്റർ, എന്നിവർ ആശംസകളർപ്പിച്ചു. വാർഡ് മെമ്പർമാർ, അസിസ്റ്റന്റ് സെക്രട്ടറി, CDS മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സജിമ സ്വാഗതവും CDS ചെയർപേഴ്സൺ ദീപ നന്ദിയും പറഞ്ഞു.


