കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നിറപുത്തരി ഇന്ന്


കണ്ണാടിപ്പറമ്പ് :- ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കാർഷിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഉത്രാടദിനത്തിൽ നടത്തുന്ന ചടങ്ങായ നിറയും പുത്തരി വിശേഷാൽ പൂജകളോടും ചടങ്ങുകളോടും കൂടി ഇന്ന് സെപ്റ്റംബർ 4 വ്യാഴാഴ്ച നടക്കും. 

തുടർന്ന് ഭക്തജനങ്ങൾക്ക് പൂജിച്ച കതിരും പ്രസാദവും വിതരണം ചെയ്യും. ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ നാരായണൻ നമ്പൂതിരി, ഇ.എൻ ഗോവിന്ദൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

Previous Post Next Post