മയ്യിൽ :- ആദ്യാക്ഷരം പകർന്നു നൽകിയ കയരളം നോർത്ത് എ.എൽ.പി സ്കൂളിന് പബ്ലിക് അഡ്രസ് സിസ്റ്റം സ്നേഹസമ്മാനമായി നൽകി പ്രവാസിയും പൂർവ്വ വിദ്യാർത്ഥിയുമായ കയരളം ഒറപ്പടിയിലെ വി.വി സുർജിത്ത് കുമാർ. 400 വാട്ട്സ് പവേഡ് സ്പീക്കർ, മിക്സ്ർ, സ്പീക്കർ സ്റ്റാന്റ് ഉൾപ്പെടെ 35000 രൂപ വിലവരുന്ന ശബ്ദസംവിധാനമാണ് സ്കൂളിന് സമ്മാനിച്ചത്.
സപ്തംബർ 24 ബുധനാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ഇ.നിഷ്കൃത അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ എ.പി സുചിത്ര, തളിപ്പറമ്പ് സൗത്ത് ബി.പി.സി എം.വി നാരായണൻ എന്നിവർ മുഖ്യാതിഥികളാവും. എം.വി സുലോചന പബ്ലിക് അഡ്രസ് സിസ്റ്റം സ്കൂളിന് കൈമാറും. കെ ശ്രീലേഖ, കെ.പി ജിഷ, ടി.പി പ്രശാന്ത്, എ.ഒ ജീജ എന്നിവർ സംസാരിക്കും. തുടർന്ന് സ്കൂൾ കലോത്സവവും അരങ്ങേറും.
