3 പ്രവൃത്തി ദിനത്തിനുള്ളിൽ GST രെജിസ്ട്രേഷൻ ; സംവിധാനം നവംബർ ഒന്നിനു നിലവിൽ വരും


ന്യൂഡൽഹി :- 3 പ്രവൃത്തിദിനത്തിനുള്ളിൽ ജിഎസ്ടി രെജിസ്ട്രേഷൻ നൽകുന്നതിനുള്ള സംവിധാനം നവംബർ ഒന്നിനു നിലവിൽ വരും. നിലവിൽ 6 ദിവസം വരെ എടുക്കാം. പ്രതിമാസ ജിഎസ്ട‌ി ബാധ്യത രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള സംരംഭകർക്കാണ് ഇത്തരത്തിൽ അപേക്ഷിക്കാൻ കഴിയുക. ചട്ടങ്ങൾ ലഘൂകരിക്കുന്നതിലൂടെ ജിഎസ്ടിയിലേക്കു കൂടുതൽ സംരംഭകരെ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. നിലവിൽ 1.15 കോടി സംരംഭങ്ങളാണ് ജിഎസ്ടിയിലുള്ളത്. ഇതു 2 കോടിയാക്കാനാണു പദ്ധതി. 

ഉൽപന്നം വിൽക്കുമ്പോൾ ലഭിക്കുന്ന നികുതിയെ ക്കാൾ (ഔട്ട്പുട്ട്) കൂടുതൽ അതിനുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ (ഇൻപുട്ട്) നൽകേണ്ടി വരുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി ഘടന തിരുത്താൻ നവം ബർ 1 മുതൽ നടപടിയുണ്ടാകും. നിലവിൽ ഇത്തരം സാഹചര്യങ്ങളിൽ ബാക്കി തുക റീഫണ്ടായി നൽകുകയാണു പതിവ്. പലപ്പോഴും ഇതിനു കാലതാമസമുണ്ടാകുമെന്നതിനാൽ സംരംഭങ്ങളുടെ പണലഭ്യതയെ ബാധിക്കും. 90% തുകയുടെ റീഫണ്ട് ഓട്ടമേറ്റ് ചെയ്യുകയും ഇൻവേർട്ടഡ് ഡ്യൂട്ടി പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുക ളിൽ ഉൽപന്നങ്ങൾ വിൽക്കുന്ന സെല്ലർമാർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ലളിതമാക്കാനും പദ്ധതിയുണ്ട്.

Previous Post Next Post