ഹയർസെക്കണ്ടറി ക്ലാസുകളിലെ പാഠപുസ്‌തകങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ചരിത്രം ഉൾപ്പെടുത്തും


തിരുവനന്തപുരം :- അടുത്ത അധ്യയനവർഷം 11, 12 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ചരിത്രവും ചിത്രവും ഉൾപ്പെടുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി. ശ്രീനാരായണ ഗുരുവിന്റെ 171-ാ മതു ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ചെമ്പഴന്തിയിൽ നടന്ന ജയന്തി ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരു യാത്ര ചെയ്യാൻ ഉപയോഗിച്ച റിക്ഷയുടെ മാതൃകയിൽ ഗുരുവിൻ്റെ പ്രതിമയ്ക്കു മുന്നിൽ പീതപതാക വീശിയാണു ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.

 

Previous Post Next Post