തിരുവനന്തപുരം :- സംസ്ഥാനത്ത് എലിപ്പനി കടുത്തഭീഷണിയാകുന്നു. ഈ മാസം മാത്രം 52 പേർ എലിപ്പനി ബാധിച്ചു മരിച്ചു. 274 പേർക്കാണ് ഈ വർഷം എലിപ്പനിമൂലം ജീവൻ നഷ്ടമായത്. അതിൽ 121 പേരുടെ മരണകാരണം സ്ഥിരീകരിക്കാനുള്ളതാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 4025 പേർക്ക് രോഗം പിടിപെട്ടിരുന്നു.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോൾ ഉണ്ടാകുന്ന വിറയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കാൽവണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞ നിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
