നവരാത്രി പാക്കേജുകളുമായി KSRTC ; കണ്ണൂർ - വയനാട് യാത്ര പുനരാരംഭിച്ചു


കണ്ണൂർ :- താമരശ്ശേരി ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിയ കെഎസ്ആർടിസി കണ്ണൂർ-വയനാട് ഉല്ലാസയാത്ര പുനരാരംഭിച്ചു. എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ 'ഒരുവട്ടം' എന്ന സംഘടനയാണ് ആദ്യ യാത്രയിൽ പങ്കെടുത്തത്.

പൂജാ അവധിക്ക് വ്യത്യസ്ത തരം പാക്കേജുകളാണ് കണ്ണൂർ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയത്. മൂകാംബിക, കുടജാദ്രി, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വള്ളസദ്യ, മലക്കപ്പാറ, കുട്ടനാട്, പൊലിയംതുരുത്ത് റിസോർട്ട്, നിലമ്പൂർ മിനി ഊട്ടി തുടങ്ങി വിവിധതരം പാക്കേജുകളാണ്.

സെപ്റ്റംബർ 27-ന് രാത്രി എട്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 29-ന് രാത്രി എട്ടിന് തിരിച്ചെത്തുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങളും അതോടൊപ്പം ബേക്കൽ കോട്ടയും സന്ദർശിക്കാം.

സെപ്റ്റംബർ 26-ന് രാത്രി ഏഴിന് പുറപ്പെട്ട് ഒരു ദിവസം മൂന്നാറും രണ്ടാമത്തെ ദിവസം കാന്തല്ലൂർ ചതുരംഗപ്പാറ യും സന്ദർശിച്ച് തിങ്കളാഴ്ച കണ്ണൂർ തിരിച്ചെത്തുന്ന പാക്കേജ് ഭക്ഷണം ഉൾപ്പെടെയാണ് ചാർജ് വരുന്നത്.

ഒക്ടോബർ ഒന്നിന് രാവിലെ അഞ്ചരയ്ക്ക് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പഞ്ചപാണ്ഡവ ക്ഷേത്രം, കുന്തിദേവി ക്ഷേത്രം, കവിയൂർ ഗുഹാക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയും കഴിച്ച് തിരിച്ചെത്തും.

സെപ്റ്റംബർ 30-ന് രാത്രി എട്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഒന്നാം ദിവസം കുട്ടനാട്ടിൽ വേഗബോട്ടിൽ കാഴ്ചകൾ കണ്ട് രണ്ടാമത്തെ ദിവസം അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടം സന്ദർശിച്ച് മൂന്നാം ദിവസം രാവിലെ അഞ്ചിന് കണ്ണൂരിൽ തിരിച്ചെത്തും. 27-ന് രാവിലെ ഒൻപതിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഒരു ദിവസം റിസോർട്ടിൽ ചെലവഴിച്ച് 28-ന് റാണിപുരം സന്ദർശിച്ച് രാത്രി എട്ടിന് കണ്ണൂരിൽ തിരിച്ചെത്തും

ഫോൺ: 9497007857, 9188938534.

Previous Post Next Post