കമ്പിൽ :- ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് രത്ന പ്രകാശിൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് പവിത്രൻ മൊണാലിസ ഉദ്ഘാടനം ചെയ്തു. കണ്ണൂർ മേഖല പ്രസിഡണ്ട് രാഗേഷ് ആയിക്കര മുഖ്യപ്രഭാഷണം നടത്തി.
മേഖല സെക്രട്ടറി സുധർമൻ മേൽക്കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ബിനേഷ് പട്ടേരി യൂണിറ്റ് വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മഴവിൽ അനീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖല ട്രഷറർ സുനിൽ കുമാർ, മേഖല സ്പോർട്ട്സ് കോർഡിനേറ്റർ രാജീവൻ ലാവണ്യ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
