ചട്ടുകപ്പാറ :- CPI(M) അഖിലേന്ത്യ സെക്രട്ടറിയായിരിക്കെ മരണപ്പെട്ട സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി.
ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റി അംഗവുമായ കെ.പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി. ഇന്ന് സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും.







