കൊളച്ചേരി :- എഞ്ചിനീയേഴ്സ് ഡേ യുടെ ഭാഗമായി ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ മയ്യിലിലെ സാംസ്കാരിക പ്രവർത്തകൻ കെ.കെ ദിവാകരനെ ആദരിച്ചു.
ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു അനുമോദനം നൽകി. കെ.പി രസ്‌നിയ, രജിൽ രാജ് എന്നിവർ സംസാരിച്ചു. കൊളച്ചേരി യൂണിറ്റ് സെക്രട്ടറി കെ.വി ധനീഷ് സ്വാഗതവും കെ.പി അർച്ചന നന്ദിയും പറഞ്ഞു.
