കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതനിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ നവരാത്രി ആഘോഷം സെപ്തംബർ 22 മുതൽ ആരംഭിച്ച് ഒക്ടോബർ 2 വരെ വിവിധ പരിപാടികളോടെ നടക്കും. സെപ്തംബർ 30 ന് ഗ്രന്ഥംവെപ്പും ഗ്രന്ഥപൂജയും നടക്കും. 

ഒക്ടോബർ 1 മഹാനവമി ദിനത്തിൽ ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരിയുടെ കാർമ്മികത്വത്തിൽ മാതൃപൂജ നടക്കും. സംഗീതാർച്ചന, വിവിധ കലാപരിപാടികൾ, വാഹന പൂജ എന്നിവയും ഉണ്ടായിരിക്കും. ഒക്ടോബർ 2 ന് വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടക്കും. 

വിദ്യാരംഭത്തിന് രജിസ്റ്റർ ചെയ്യാൻ 8281531450, 9847690403 നമ്പറുകളിൽ ബന്ധപ്പെടുക.

Previous Post Next Post