മട്ടന്നൂരിൽ വിദ്യാർത്ഥിനി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു


മട്ടന്നൂർ :- മട്ടന്നൂരിൽ പതിമൂന്ന് വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിന്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 7 മണിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് മിസിരിയ. 

സഹോദരങ്ങൾ : സ്വാലിഹ, മുഹമ്മദ്

Previous Post Next Post