മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം


ബെംഗളൂരു :- മഹിഷാസുര മർദിനിയായ ചാമുണ്ഡേശ്വരി ദേവിയുടെ തിരുനടയിൽ മൈസൂരു ദസറയ്ക്ക് ഇന്നു തിരി തെളിയും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രി സഭാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇൻ്റർനാഷനൽ ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്‌താഖ് ദസറ ഉദ്ഘാടനം ചെയ്യും. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് 1610 മുതൽ വൊഡയാർ രാജവംശം പിന്തുടരുന്ന ആചാരം കൂടിയാണു ദസറ. 

മൈസൂരു അംബാ വിലാസ് കൊട്ടാരത്തിലും ഇന്നു പ്രത്യേക പൂജകൾ നടത്തും. ഒക്ടോബർ 2നു വിജയദശമി ദിനത്തിൽ, മൈസൂരു കൊട്ടാരനഗരയിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം പേറുന്ന സ്വർണസിംഹാസനം വഹിച്ചുകൊണ്ടു നടത്തുന്ന ജംബോ സവാരിയോടെയാണു ദസറ കൊടിയിറങ്ങുക.

Previous Post Next Post