കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തന യോഗ്യമാക്കി



കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തന യോഗ്യമാക്കി. ശ്മശാനത്തിലെ ബർണർ തകരാറിലായതിനെ തുടർന്ന് ആഴ്ചകളായി ശ്മശാനം പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ച് പ്രവർത്തന യോഗ്യമാക്കുകയും ചെയ്തു. 

ഇനി തുടർന്നുള്ള ദിവസങ്ങളിൽ ശ്മശാനത്തിൽ കൃത്യമായി സംസ്കാര നടപടികൾ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അറിയിച്ചു.

Previous Post Next Post