ചേലേരി :- മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം നടത്തിയ ഓണാഘോഷം സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സി.കെ ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
കെ.മുരളീധരൻ മാസ്റ്റർ, കെ.പി അനിൽ കുമാർ, പി.കെ പ്രഭാകരൻ മാസ്റ്റർ, ഗ്രന്ഥശാല ഭാരവാഹികളായ കെ.എം ശിവദാസൻ, ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ, ഇ.അശോകൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനദാനം നടത്തി. ശ്രുതി വിജീഷ്, എം.രജീഷ്, പി.വേലായുധൻ, എം.സി സന്തോഷ് കുമാർ, ടി.വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
