നാറാത്ത് :- നാറാത്ത് ആലിങ്കീഴിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക് അപകടത്തിൽ നിസാര പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോമറിയുകയായിരുന്നു. ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു അപകടം നടന്നത്.
