കുറ്റ്യാട്ടൂർ :- 'സ്വച്ഛത ഹീ സേവ' പരിപാടിയുടെ ഭാഗമായി കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻ്ററി സ്കൂൾ (CBSC) വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അടുത്തുള്ള ജലാശയമായ കുളവും ഔഷധത്തോട്ടവും ശുചീകരിച്ചു.
സ്കൂളിലെ അദ്ധ്യാപികമാരോടൊപ്പം പ്രധാനാധ്യാപിക സ്നേഹജ ടീച്ചർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിന്റെ തുടക്കത്തിൽ രാജധന്യ ടീച്ചർ ശുചിത്വ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു. സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും, മറ്റ് സ്റ്റാഫ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.





