ശബ്ദമില്ലാത്ത യാത്ര അപകടസാധ്യതയുണ്ടാക്കുന്നു ; ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കുന്നു


ന്യൂഡൽഹി :- ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യതയുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലുകളെത്തുടർന്നാണ് തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതിവരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. 2026 ഒക്ടോബർ ഒന്നു മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബർ ഒന്നു മുതൽ എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.

സഞ്ചരിക്കുമ്പോൾ നിശ്ചിത' ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം. ചില കമ്പനികളുടെ ചില മോഡലുകളിൽ നിലവിൽ എവിഎഎസ് ഉണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന്ന ഇ-മെയിൽ വിലാസത്തിൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം.

Previous Post Next Post