കുറ്റ്യാട്ടൂർ :- ശ്രീനാരായണഗുരു സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ കുറ്റ്യാട്ടൂർ കൊയ്യോട്ടുമൂല കെ.പി മോഹൻ പീടിക, പള്ളിമുക്ക് എന്നിവിടങ്ങളില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ശ്രീനാരായണഗുരു സാംസ്കാരിക വേദി ചെയര്‍മാന്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. കെ.പി മോഹനന്‍, പി.വി അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
രഞ്ചിത്ത് കുന്നൂല്‍, രതീഷ് കോക്കാടന്‍, ദിനേശ് കളത്തില്‍, ബിജു മാവിലാക്കണ്ടി, സ്പോച്ചല്‍ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. പതാകയുയര്‍ത്തല്‍, പ്രസാദവിതരണം, കലാസാംസ്കാരിക പരിപാടികള്‍ എന്നിവ നടന്നു.



