മയ്യിൽ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനും ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി സ്കൂൾ ക്യാമ്പസിൽ നടത്തിയ സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി കാർഷിക വിളവെടുത്തു.
സ്കൂൾ പ്രിൻസിപ്പാൾ രാജഗോപാലൻ നായരുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യുസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ സുരേഷ് ബാബു കെ.വി ക്ലാസ്സിന് നേതൃത്വം നൽകി. സ്കൂൾ കുട്ടികളും ടീച്ചർമാരും വിളവെടുപ്പിന് നേതൃത്വം നൽകി. മഹിജ സ്വാഗതവും സമദ് നന്ദിയും പറഞ്ഞു.




