കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി പോത്തുകുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
അസ്മ കെ.വി, കെ.പി അബ്ദുൽ സലാം, മെമ്പർമാരായ സീമ കെ.സി, വി.വി ഗീത, അജിത ഇ.കെ എന്നിവർ പങ്കെടുത്തു. പദ്ധതി പ്രകാരം 84 പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 31 പോത്തുകുട്ടികളെ വിതരണം ചെയ്തു.
