വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലദിനാചരണം സംഘടിപ്പിച്ചു



ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലദിനാചരണം നടത്തി. പതാക ഉയർത്തൽ, പുസ്തക ശേഖരണം, മെമ്പർഷിപ്പ് ക്യാമ്പയിൻ, പുസ്തക കാഴ്ച്ച, അക്ഷരദീപം തെളിയിക്കൽ എന്നിവ നടന്നു. 

വായനശാലയുടെ മുതിർന്ന വായനക്കാരി എം.പി കമലാക്ഷി ദീപം തെളിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.വിനോദ്, എം.കെ മനേഷ്, കെ.സജിത്ത്, കെ.രതീശൻ, കെ.ബിബിത്ത്, ഇ.പി ലിജേഷ്, പി.കെ ഷൈജു എന്നിവർ നേതൃത്വം നൽകി.





Previous Post Next Post