മയ്യിൽ :- കമ്പിൽ മേഖലയിലെ ചെറുപഴശ്ശി കാലടിയിൽ പള്ളിയുടെ സമീപത്ത് സ്ഥാപിച്ച SKSSF, SYS, SKSBV സ്ഥാപിച്ച സമസ്ത സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോർഡ് നശിപ്പിച്ചു. നാടിൻ്റെ സമാധാനന്തരീക്ഷം നശിപ്പിക്കുന്ന പ്രതികളെ ഉടൻ കണ്ടത്തണമെന്ന് SKSSF ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തെതുടർന്ന് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അസ്‌ലം അസ്‌ഹരി പൊയ്ത്തുംകടവ്, ഇസ്സുദ്ദീൻ നിസാമി പൊതുവാച്ചേരി, റിജാസ് ബാഖവി കുറുവ എന്നിവർ സ്ഥലം സന്ദർശിച്ചു. മനാഫ് ഹാജി കാലടി, ജാസിം ദാരിമി, സഈദ് ദാരിമി എന്നിവർ പങ്കെടുത്തു.
