ചട്ടുകപ്പാറ :- അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ AIDWA മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ സ: ജോസഫൈൻ നഗറിൽ വെച്ച് നടന്നു. ലഹരി മാഫിയക്കെതിരെയുള്ള നിയമം ശക്തമാക്കുക, സത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. പി.ശാന്തകുമാരി പതാക ഉയർത്തി. കെ.പി രേഷ്മ രക്തസാക്ഷി പ്രമേയവും ടി.ലീല അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ടി.ടി റംല സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.പി രാധ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ശാന്തകുമാരി, സി.കെ ശോഭന, എം.കെ ലിജി, പി.പി റെജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി പി.കെ ശ്യാമള ടീച്ചർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ശോഭ, ടി.കെ സുലേഖ, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.വസന്തകുമാരി, കെ.കെ രത്‌നകുമാരി, ടി.ലത എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി - കെ.പി രാധ
പ്രസിഡൻ്റ് - കെ.പി രേഷ്മ
ട്രഷറർ - എം.വി സുശീല


