തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും ; വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


തിരുവനന്തപുരം :- കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ. എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഇന്ന് ചർച്ച നടത്തും. വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടികളുമായി യോഗം ചേർന്നിരുന്നു. 

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച സർവകക്ഷി യോഗത്തിൽ പരിഷ്കരണത്തിന് 2002 ലെ വോട്ടർ പട്ടിക ആധാരമാക്കുന്നതിനെയും ഇവർ വിമർശിച്ചു. എന്നാൽ ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ക്രമക്കേടുകൾ ഒഴിവാക്കാൻ പരിഷ്കരണം . അനിവാര്യമെന്ന നിലപാടാണ് ബിജെപി പ്രതിനിധി യോഗത്തിലെടുത്തത്

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ യുഡിഎഫും എൽഡിഎഫും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിനെക്കാൾ ശക്തമായ പ്രക്ഷോഭം കേരളത്തിൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നറിയിപ്പ് നൽകി. യോജിച്ച സമരത്തിനും തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കള്ളവോട്ട് നടക്കില്ലെന്ന ആശങ്ക കൊണ്ടാണ് എതിർപ്പെന്നാണ് ബിജെപി എസ്ഐആറിനെ പിന്തുണച്ച് കൊണ്ട് ഉയർത്തുന്ന വിമർശനം.

Previous Post Next Post