മയ്യിൽ :- കെട്ടിട നിർമാണത്തിനിടെ മരപ്പലക തലയിൽ വീണ് പിക്കപ്പ് ഡ്രൈവർ മരണപ്പെട്ടു. കടൂർ ഒറവയലിലെ പഴയടത്ത് പ്രദീപൻ (51) ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്താണ് ദാരുണമായ അപകടം നടന്നത്. നിർമ്മാണ സ്ഥലത്ത് ലോഡ് എടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.
പഴയടത്ത് കുഞ്ഞമ്പുവിന്റെയും പരേതയായ കണ്ണു കാർത്യായനിയുടെയും മകനാണ്..
ഭാര്യ : ശശികല (മൊറാഴ)
മക്കൾ : അധർവ്വ്, അശ്‌വിക്
സഹോദരി : പ്രസീത
സംസ്കാരം ഇന്ന് സെപ്റ്റംബർ 23 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.
