ഇരിക്കൂർ :- മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനു മുന്നോടിയായുള്ള ദേവീഭാഗവത നവാഹയ ജ്ഞത്തിന് ബുധനാഴ്ച തുടക്കമായി. പി.എസ് മോഹനൻ കൊട്ടിയൂരാണ് യജ്ഞാചാര്യൻ. നവാഹയജ്ഞം സെപ്റ്റംബർ 26-ന് സമാപിക്കും.
മുന്നാക്ക വികസന കോർപറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മേൽശാന്തി ചന്ദ്രൻ മൂസത്, എക്സിക്യൂട്ടീവ് ഓഫീസർ പി.മുരളീധരൻ, ആചാര്യൻ പി.എസ് മോഹനൻ, ദീപക് കമ്മാരൻ, കെ.വി മനോഹരൻ, കെ.ടി സുജാത, വേണുഗോപാല മാരാർ, സുധാകരൻ നായനാർ തുടങ്ങിയവർ പങ്കെടുത്തു
