പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പ്രഭ' പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വ്യക്തികൾക്കുള്ള വാക്കർ, വാക്കിങ് സ്റ്റിക്ക് എന്നിവ സംഭാവന നൽകി.
IRPC കോടല്ലൂർ കമ്മിറ്റി ചെയർമാൻ രാജപ്പൻ മാസ്റ്റർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ രൂപേഷ് പി.കെ അധ്യക്ഷനായി. NSS പ്രോഗ്രാം ഓഫീസർ വീണ സി.വി ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസാദ്.വി സ്വാഗതം പറഞ്ഞു NSS ലീഡർ ആശിഷ്.സി നന്ദിയും പറഞ്ഞു.





