ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇനി വഴിപാടുകൾ ഓൺലൈനായി സമർപ്പിക്കാം. ഇതിനായി ക്ഷേത്രത്തിൽ ഇ - കാണിക്ക മെഷീൻ സ്ഥാപിച്ചു.
കേരള ഗ്രാമീൺ ബേങ്ക് റീജിയണൽ മാനേജർ ആർ.ബിന്ദു സ്കാനറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളാ ഗ്രാമീൺ ബേങ്ക് കമ്പിൽ ശാഖയിലെ ജീവനക്കാരും ക്ഷേത്രം മേൽശാന്തിയും പരിപാലന സമിതി - മാതൃ സമിതി പ്രവർത്തകരൂം ചടങ്ങിൽ പങ്കെടുത്തു.


