കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി പാടിക്കുന്ന് റോഡിൽ ഓക്സിജൻ സിലിണ്ടർ കയറ്റിവന്ന വാഹനം മറിഞ്ഞ് അപകടം. പറശ്ശിനി ഭാഗത്തുനിന്നും വരുകയായിരുന്ന വാഹനം പാടിക്കുന്ന് ഇറക്കത്തിൽ കരിങ്കൽക്കുഴി റോഡിലേക്ക് വളയുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുതപോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന സിലിണ്ടറുകൾ റോഡിലേക്ക് ചിതറി വീണു. ഇതേ റൂട്ടിൽ ഈ വാഹനത്തിന് പിറകിൽ വന്ന ഓട്ടോടാക്സി അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടസമയത്ത് സമീപത്ത് മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തിരുന്നത് വൻ അപകടം ഒഴിവാക്കി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.




