ചേലേരി :- സ. എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയം, ഏണസ്റ്റൊ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേരിമുക്ക്, ഡി.വൈ.എഫ്.ഐ മുക്കിൽ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ആർമാദം 2K25' ഓണാഘോഷം സമാപിച്ചു.
നാടകനടനും പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് ചാലിൽ അദ്ധ്യക്ഷത വഹിച്ചു. പി.സന്തോഷ്, പി.മോഹനൻ, കെ.രമിൽ എന്നിവർ സംസാരിച്ചു. എ.വാസുദേവൻ സ്വാഗതവും അഭിനവ് പ്രമോദ് നന്ദിയും പറഞ്ഞു. തുടർന്ന് DJ നൈറ്റ് അരങ്ങേറി.




