സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി കമ്പിൽ റെയ്ഞ്ച് മഹല്ല് സംയോജന യാത്രയ്ക്ക് നാളെ തുടക്കമാകും



കമ്പിൽ :- സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്പിൽ റെയ്ഞ്ച് മഹല്ല് സംയോജന യാത്ര  സെപ്റ്റംബർ 23, 24 തീയ്യതികളിൽ നടക്കും.

നാളെ സെപ്റ്റംബർ 23 ചൊവ്വാഴ്ച വെസ്റ്റ് മേഖലയിൽ 4 മണിക്ക് പാമ്പുരുത്തി മഖാ സിയാറത്ത്, 5 മണിക്ക് മടത്തികൊവ്വൽ, 6 മണിക്ക് നാറാത്ത്, 7 മണിക്ക് കണ്ടത്തിൽ, 8 മണിക്ക് ആലിങ്കീൽ എന്നിവിടങ്ങളിലും ഈസ്റ്റ് മേഖലയിൽ 4 മണിക്ക് പള്ളിപ്പറമ്പ് മഖാ സിയാറത്ത്, 5 മണിക്ക് പള്ളിയത്ത്, 7 മണിക്ക് തൈലവളപ്പ്, 8 മണിക്ക് നെല്ലിക്കപ്പാലം എന്നിവിടങ്ങളിലും യാത്ര നടത്തും. 

സപ്തംബർ 24 ബുധനാഴ്ച വെസ്റ്റ് മേഖലയിൽ 4 മണിക്ക് പന്ന്യങ്കണ്ടി, 5 മണിക്ക് നണിയൂർ, 7 മണിക്ക് പറശ്ശിനി റോഡ്, 8 മണിക്ക് പൊയ്യൂർ എന്നിവിടങ്ങളിലും ഈസ്റ്റ് മേഖലയിൽ 4 മണിക്ക് കമ്പിൽ, 5 മണിക്ക് കുമ്മായക്കടവ്, 6 മണിക്ക് പാട്ടയം, 7 മണിക്ക് വളവിൽ ചേലേരി, 8 മണിക്ക് ചേലേരി എന്നീ കേന്ദ്രങ്ങളിലും യാത്ര നടത്തും.

Previous Post Next Post