മയ്യിൽ:-വള്ളിയോട്ടുവയൽ ജയകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വിവിധ പരിപാടികളോടെ ഗ്രന്ഥശാല ദിനാചരണം നടത്തി.
കെ നാരായണൻ പതാക ഉയർത്തി. വായനശാലയുടെ സ്ഥാപക സെക്രട്ടറി വി പി ശ്രീധരൻ നമ്പ്യാരെ ആദരിച്ചു. പുസ്തക ശേഖരണവും അക്ഷരദീപം തെളിക്കലും നടന്നു.
പ്രസിഡൻ്റ് വി വി ദേവദാസൻ, സെക്രട്ടറി ഇ പി രാജൻ, കലാസമിതി സെക്രട്ടറി വി വി അജീന്ദ്രൻ, എഴുത്തുകാരൻ കെ ബാലകൃഷ്ണൻ, കെ വി ഗീത, ടി എൻ ശ്രീജ, സി കെ ശോഭന, എം മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
