മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന്റെ ടീം ജേഴ്‌സി പ്രകാശനം വ്യാപാരി വ്യവസായി സമിതി ഓഫീസിൽ വെച്ച് നടന്നു.
ടീം ക്യാപ്റ്റൻ കെ.ഒ സത്യന് ജേഴ്‌സി നൽകിക്കൊണ്ട് മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രവി മാണിക്കോത്ത് ജേഴ്‌സി പ്രകാശിപ്പിച്ചു. ടീം അംഗങ്ങളായ ഷൈജു ടി.പി, സുജേഷ്.ടി, ദർശക് സുധീഷ്, മാനേജർ ബിജു വേളം, വ്യാപാര വ്യവസായ സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
