ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന് മുദ്രപേപ്പറിൽ എഗ്രിമെൻ്റ് വാങ്ങാനുള്ള കൊളച്ചേരി പഞ്ചായത്തിൻ്റെ തീരുമാനം പിൻവലിക്കണം - CPIM


കൊളച്ചേരി :- ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന് മുദ്രപേപ്പറിൽ എഗ്രിമെൻ്റ് വാങ്ങാനുള്ള കൊളച്ചേരി പഞ്ചായത്തിൻ്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് CPIM കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഹരിത കർമ്മസേന അംഗങ്ങളിൽ നിന്നും കേരളത്തിൽ എവിടെയും മുദ്രപേപ്പറിൽ എഗ്രിമെൻ്റ് എഴുതി വാങ്ങുന്ന തീരുമാനമില്ല. ജോലി നഷ്ടപെടുമെന്ന ഭീതിയിൽ ഹരിത കർമ്മസേന അംഗങ്ങൾ പഞ്ചായത്ത്  

സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ മുദ്ര പേപ്പർ വാങ്ങി ഒപ്പിട്ടതിന് ശേഷം പഞ്ചായത്തിൽ ഏൽപ്പിക്കാനാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. സർക്കാർ നിർദ്ദേശമില്ലാതെ കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി എടുത്ത തീരുമാനം പിൻവലിക്കണമെന്ന് CPIM ആവശ്യപ്പെട്ടു. 

സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം നടപ്പിലാക്കില്ലന്ന് പഞ്ചായത്ത് ചർച്ചയിൽ CPIM ലോക്കൽ സെക്രട്ടറിമാരായ ശ്രീധരൻ സംഘമിത്ര , കെ. അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗം കെ.വി പവിത്രൻ , പഞ്ചായത്ത് മെമ്പർമാരായ ഇ.കെ അജിത, കെ. പ്രിയേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post