ആയുധ ഇടപാടുകൾ വേഗത്തിലും ലളിതവുമാക്കാം ; ആയുധം വാങ്ങലിനുള്ള മാർഗരേഖ പുതുക്കി


ന്യൂഡൽഹി :- പ്രതിരോധ മേഖലയിൽ 'ആത്മനിർഭർ ഭാരത്' നടപ്പാക്കുക വഴി സ്വയംപര്യാപ്ത‌തത ലക്ഷ്യമിട്ട് ഡിഫൻസ് പ്രൊക്യൂർമെൻ്റ് മാനുവൽ പുതുക്കി. ഒരു ലക്ഷം കോടി രൂപ വരെ ചെലവു വരുന്ന ആയുധ ഇടപാടുകൾ വേഗത്തിലാക്കാനും നടപടികൾ ലളിതമാക്കാനും ഇതിലൂടെ സാധിക്കുമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 

2009 നു ശേഷം ആദ്യമായാണ് മാനുവൽ പുതുക്കുന്നത്. രാജ്യത്തെ സ്വകാര്യ കമ്പനികൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ഐഐടികൾ, ഐഐ എസ്‌സികൾ, സ്‌റ്റാർട്ടപ്പുകൾ തുടങ്ങിയവയുമായി സഹകരിച്ചു പ്രതിരോധ രംഗത്തു ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കും.

Previous Post Next Post