നാറാത്ത് :- കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടന്ന വാഹന അപകടത്തിൽ സ്വന്തം ജീവൻ നോക്കാതെ 13 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച രാഹുലൻ മാണിക്കോത്തിനെ യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി ആദരിച്ചു. KPCC മെമ്പർ രാജീവൻ എളയാവൂർ മൊമെൻ്റോ നൽകി ആദരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡൻ്റ് നികേത് നാറാത്ത്, ജില്ലാ സെക്രട്ടറി നിധീഷ് ചാലാട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ നൗഫൽ നാറാത്ത്, മഹറൂഫ് നാറാത്ത്,ആഷിത് അശോകൻ,ഷിബിൻ ഷിബു, രാഹുൽ.എ, ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി.
