കണ്ണൂർ :- പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു മംഗളൂരു സെൻട്രലിൽ നിന്നു ഷൊർണൂർ ജംക്ഷൻ വരെ പ്രത്യേക അൺറിസർവ്ഡ് ട്രെയിൻ സർവീസ് നടത്തും. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 12.30നു ഷൊർണൂരിലത്തും.
ചെയർകാർ, 13 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ്കം ബ്രേക്ക് വാൻ (ദിവ്യാംഗ സൗഹൃദം) കോച്ചുമായാണു സർവീസ്. കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, തിരൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണു സ്റ്റോപ്പുള്ളത്.
