ചേലേരി :- ചേലേരി ആശാരിച്ചാൽ കലിക്കോട്ട് വളപ്പിൽ കുഞ്ഞുമ്പു വേട്ടന്റെ സ്മരണർത്ഥം അദ്ദേഹത്തിന്റെ നാൽപതാം ചരമദിനത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് മക്കളും കുടുംബാംഗങ്ങളും ചേർന്ന് വീൽചെയർ സംഭാവന നൽകി.
ഭാര്യ സരോജിയമ്മയിൽ നിന്ന് സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ വീൽ ചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ കുടുംബാംഗങ്ങളും സ്പർശനം കമ്മറ്റിയംഗങ്ങളും പങ്കെടുത്തു.
