IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പും നിടുവാട്ട് ആഫിയ ക്ലിനിക്കും സംയുക്തമായി സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു


കൊളച്ചേരി :- IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പും നിടുവാട്ട് ആഫിയ ക്ലിനിക്കും സംയുക്തമായി സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പിന് അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് സിറാജ് കെ.ടി നേതൃത്വം നൽകി. 

ആഫിയ ഫാമിലി കാർഡ് വിതരണം നടന്നു. ഐആർപിസി മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ ആദ്യ കാർഡ് ഏറ്റുവാങ്ങി. സോണൽ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി, ചെയർമാൻ സി.സത്യൻ, ഐആർപിസി പ്രവർത്തകരായ പി.പി നാരായണൻ, സി.വിജയൻ, ഷിജിൻ എം.വി എന്നിവർ പങ്കെടുത്തു

Previous Post Next Post