പഴയങ്ങാടി:- പുതിയങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ പാചക വാതക സിലിണ്ടർ ചോർന്ന് തീപ്പിടുത്തം. ഒഡീഷ സ്വദേശികളായ നാല് പേർക്ക് പൊളളലേറ്റു. ശിവ, നിഗം, സുഭാഷ്, ജിതു എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്.
