ശബരിമല സ്വർണ്ണവിവാദം ; സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി


മയ്യിൽ :- വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി നേതൃത്വം നൽകി. 

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ അജയൻ, നാസർ കോറളായി, മജീദ് കരക്കണ്ടം, ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി, ബൂത്ത് പ്രസിഡന്റ് ടി.എം ഇബ്രാഹിം, പ്രേമരാജൻ പുത്തലത്ത് റഫീഖ് മയ്യിൽ, അബ്ദുൽ ഭാരി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post