കല്ലൂരിക്കടവ് പാലം: അന്തിമാനുമതി ഉടൻ ലഭ്യമാക്കും

 


തിരുവനന്തപുരം:-അഴീക്കോട് നിയോജകമണ്ഡലത്തിലെമയ്യിൽ, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലവും അപ്രോച്ച് റോഡും യാഥാര്‍ഥ്യത്തിലേക്ക്. പാലത്തിനു ശേഷമുള്ള ഇരു വശങ്ങളിലെയും അപ്രോച്ച് റോഡുകളെ സംബന്ധിച്ച് സ്ഥലം ഉടമകളുടെ യോഗം ചേർന്ന് തീരുമാനം ലഭ്യമാകുന്ന മുറയ്ക്ക് അന്തിമാനുമതി നൽകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. കെ വി സുമേഷ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. 

2018 ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചതാണ് കല്ലൂരിക്കടവ് പാലം. സാങ്കേതിക നടപടിക്രമങ്ങൾ നീണ്ടുപോയതിനെ തുടർന്ന് പ്രവൃത്തി ആരംഭിക്കാൻ വൈകിയിരുന്നു. രണ്ട് പ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ ഇരു സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കല്ലൂരിക്കടവ് പാലം യാഥാർത്ഥ്യമാകുന്നതിലൂടെ സാധിക്കും. സാങ്കേതിക നടപടിക്രമങ്ങൾ വേഗത്തിലാക്കി പാലം നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

Previous Post Next Post