വിദ്യാർത്ഥികളെ സൈബർ സുരക്ഷ പഠിപ്പിക്കും ; പോലീസ് സ്‌കൂളുകളിലേക്കിറങ്ങുന്നു


കൊച്ചി :- ഇന്റർനെറ്റ് ആസക്തിയിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കുന്നതിനും സൈബർ ഇടത്ത് പാലിക്കേണ്ട സുരക്ഷാപാഠങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി കേരള പോലീസിൻ്റെ സൈബർ സുരക്ഷാ പദ്ധതി വരുന്നു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്‌പിസി) പ്രവർ ത്തിക്കുന്ന ആയിരത്തിലധികം സ്കൂളുകളിൽ സൈബർ ടാസ്സ് ഫോഴ്‌സ് രൂപവ ത്‌കരിച്ചുകൊണ്ടാണ് പദ്ധതി തുടങ്ങുക. ഓരോ അക്കാദമിക് വർഷത്തിലും നി ശ്ചിത സമയങ്ങളിൽ വിവിധ പരിപാടി കളുടെ പ്രവർത്തനം നടക്കും. ഇതിനാ യി സൈബർ ടാസ്സ് ഫോഴ്‌സ് കലൻഡ റുകളും തയ്യാറാക്കിയിട്ടുണ്ട്. 

കുട്ടികൾക്ക് ബോധവത്കരണം, സാങ്കേതിക പരിശീ ലനം, കൗൺസലിങ് എന്നിവയുണ്ടാകും. തുടർന്ന് പദ്ധതിയുടെ ഫലങ്ങൾ വിലയി രുത്തി മികച്ച പ്രകടനം നടത്തിയ സ്കൂളു കളെ കണ്ടെത്തും. ഐഎംഎ, മാനസി കാരോഗ്യ നെറ്റ‌്വർക്കുകൾ, ഡി-ഡാഡ്, വിവിധ എൻജിഒകൾ എന്നിവരും കൗൺ സലിങ് ഉൾപ്പെടെയുള്ളവയുമായി സഹ കരിക്കും. രാജ്യത്തുതന്നെ ആദ്യമായാണ് സ്കൂൾ വിദ്യാർഥികൾക്കായി പോലീസിന്റെ ഇത്തരമൊരു സംവിധാനം. ഇന്റലിജൻസ് ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വ ത്തിലാണ് പദ്ധതി.

കേരള പോലീസ് സൈബർ ഡി വിഷനാണ് കിഡ്‌സ് ഗ്ലൗ-2025 എന്ന പേരിൽ പദ്ധതി തയ്യാറാക്കിയിരി ക്കുന്നത്. എസ്‌പിസി കേഡറ്റുകൾ, അധ്യാപകർ, പോലീസ് ഓഫീസർ മാർ, ഡോക്ടർമാർ/മനഃശാസ്ത്രജ്ഞർ, സൈബർ വൊളന്റി യർമാർ എന്നിങ്ങ നെ വിവിധ അഞ്ച് തല ങ്ങളിലുള്ള ഗ്രൂപ്പുകളെ കോർത്തിണക്കിയാണ് സ്കൂളുകളിൽ ഡിജിറ്റൽ ബോധവ ത്‌കരണ-പരിശീലന പരിപാടി നൽകുക. അധ്യാപകർ മുഖാന്തരം ഡിജി റ്റൽ ആസക്തിയുള്ളവരെ കണ്ട ത്തും. അധ്യാപകർ ബോധവത്കര ണവും നടത്തും. സൈബർ സുരക്ഷ യെക്കുറിച്ചും നിയമവശത്തെക്കുറി ച്ചും പോലീസ് ഉദ്യോഗസ്ഥർ ബോധ വത്കരിക്കും.

Previous Post Next Post