ന്യൂഡൽഹി :- രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി ആരംഭിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. അടുത്ത സാമ്പത്തിക വർഷം മുതൽ 9 വർഷത്തേക്ക് 5,862 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ആദ്യമായി ഈ 57 കേന്ദ്രീയ വിദ്യാലയങ്ങളിലും 3 വർഷത്തെ പ്രീ-പ്രൈമറി (ബാൽവാടിക) വിദ്യാഭ്യാസവും ഉൾപ്പെടും.
നിലവിൽ കേന്ദ്രീയവിദ്യാലയങ്ങളില്ലാത്ത 20 ജില്ലകളും 14 ആസ്‌പിറേഷനൽ ജില്ലകളും പുതിയ പട്ടികയിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്‌റ്റ് ബാധിത പ്രദേശങ്ങളിലുമാണ് ബാക്കിയുള്ളവ. 86,640 വിദ്യാർഥികൾക്കു പുതിയ സ്‌കൂളുകൾ ഗുണകരമാകും. ഇതുവഴി 4,617 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. നിലവിൽ രാജ്യത്ത് 1,288 കേന്ദ്രീയവിദ്യാലയങ്ങളുണ്ട്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ഏതൊക്കെ ജില്ലകളിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.
