ഇന്ത്യയിൽ 6 G എത്തുന്നു ; സാങ്കേതികവിദ്യയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ 2028ൽ ആരംഭിക്കുമെന്ന് എറിക്സൻ


ന്യൂഡൽഹി :- രാജ്യത്ത് 6ജി സാങ്കേതികവിദ്യയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ 2028ൽ ആരംഭിക്കുമെന്ന് സ്വീഡിഷ് ടെലികോം ഉപകരണ നിർമാതാക്കളായ എറിക്സൻ അറിയിച്ചു. 6ജി ഉപകരണങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ടെലികോം ഉൽപന്നങ്ങളും തദ്ദേശീയമായി നിർമിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്നും ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് ഉൽപാദനം വ്യാപിപ്പിക്കുകയാണെന്നും കമ്പനിയുടെ സൗത്ത് ഈസ്‌റ്റ് ഏരിയ ഹെഡ് ആൻഡ്രേസ് വിസന്റേ പറഞ്ഞു.

എറിക്സന്റെ 5ജി അടിസ്ഥാന സൗകര്യം ഉപയോഗിച്ച് വികസിപ്പിച്ച ധാന്യ എടിഎമ്മായ അന്നപൂർത്തി', ഓട്ടമേറ്റഡ് റെയിൽ കാർ ഇൻസ്പെക്ഷൻ റൊബോർട്ട് തുടങ്ങിയവ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെറും 30 സെക്കൻഡിനുള്ളിൽ 25 മുതൽ 30 കിലോഗ്രാം വരെ കൃത്യതയോടെ ഒന്നിലധികം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ 'അന്നപൂർത്തി' വഴി സാധിക്കും.

Previous Post Next Post