കമ്പിൽ :- കമ്പിൽ ചെറുക്കുന്ന് മനയത്ത് തെക്കയിൽ ഗുരുമഠം നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് ഒക്ടോബർ 1ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ദീപാരാധന, നിവേദ്യം, ഭജന എന്നിവ നടക്കും.
രാത്രി 7 മണിക്ക് വാഹനപൂജ, തുടർന്ന് ആർട്ട് ഓഫ് ലിവിങ്ങ് കണ്ണാടിപ്പറമ്പ് ദിലീപ് മലപ്പട്ടം നയിക്കുന്ന ഭക്തിഗാനസുധ, ചിത്രഗീത് എന്നിവ അരങ്ങേറും. ഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 6 മണിക്ക് നട തുറക്കൽ, നിവേദ്യം, വിദ്യാരംഭം, ചോറൂണ്, പുഷ്പാഞ്ജലി എന്നിവ നടക്കും.
