രാഷ്ട്രപതിയുടെ ശബരിമല ദർശനം ; വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു


ശബരിമല :- രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. 

17 മുതൽ 21 വരെ വെർച്വൽ ക്യൂ അനുവദിച്ചു. 21 ന് 25,000 പേർക്കു മാത്രമാണ് ബുക്കിങ്. മറ്റുദിവസങ്ങളിൽ 50,000 പേർക്കും. തുലാമാസ പൂജയ്ക്കായി ക്ഷേത്രം 17ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഒക്ടോബർ 22 വരെ പൂജകൾ ഉണ്ടാകും. അവസാന ദിവസമാണു രാഷ്ട്രപതി എത്തുന്നത്.

Previous Post Next Post