കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുഴുവൻ വീടുകളിലേക്കും പച്ചക്കറിതൈ സൗജന്യമായി നൽകുന്നു.
പഴശ്ശി ഒന്നാം വാർഡിലേക്കുള്ള തൈകളുടെ വിതരണോദ്ഘാടനം ഇന്ന് ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 10 മണിക്ക് പഴശ്ശി എൽ.പി സ്കൂളിന് സമീപം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവ്വഹിക്കും.
